ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഒക്ടോബർ 15 വരെ ഫേസ്ബുക്ക് വൈസ് പ്രസിഡന്‍റും എംഡിയുമായ അജിത് മോഹനെതിരെ നടപടി ഉണ്ടാകില്ലെന്ന് സുപ്രീം കോടതി. കലാപ സമയത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടായ വിദ്വേഷ പ്രചരണങ്ങളുമായി ബന്ധപ്പെട്ട് അജിത് മോഹനോട് ഹാജരാകാൻ ഡൽഹി സർക്കാരിന്‍റെ പീസ് ആന്‍റ് ഹാര്‍മണി കമ്മിറ്റി ആവിശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഫേസ്ബുക്ക് നൽകിയ പരാതിയിലാണ് നടപടി. സഞ്ജയ് കിഷൻ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണൻ മുരാരി എന്നിവരടങ്ങിയ ബെഞ്ച് നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി. നിയമം, നീതി, ആഭ്യന്തരകാര്യം, ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയങ്ങൾ, ലോക്‌സഭ- രാജ്യസഭ സെക്രട്ടറി ജനറൽ, ദില്ലി പോലീസ് എന്നിവരുടെ പ്രതികരണവും ആരാഞ്ഞിട്ടുണ്ട്.
ഡൽഹി കലാപം; ഫേസ്ബുക്ക് വൈസ് പ്രസിഡന്‍റിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് സുപ്രീം കോടതി - ഡൽഹി കലാപം
കലാപ സമയത്ത് സാമൂഹ്യ മാധ്യമങ്ങളിലൂയെ ഉണ്ടായ വിദ്വേഷ പ്രചരണങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വൈസ് പ്രസിഡന്‍റും എംഡിയുമായ അജിത് മോഹനോട് ഹാജരാകാൻ ആവിശ്യപ്പെട്ടിരുന്നു