ലഖ്‌നൗ: അയോദ്ധ്യ കേസിൽ സുപ്രീംകോടതിയുടെ വിധി കണക്കിലെടുത്ത് ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ നവംബർ 26 ന് യോഗം ചേരുമെന്ന് ഉത്തർപ്രദേശ് സുന്നി സെന്ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫർ അഹമ്മദ് ഫാറൂഖി പറഞ്ഞു.
അയോധ്യയില്‍ പള്ളി പണിയുന്നതിനായി നൽകുന്ന അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കണമോയെന്ന കാര്യത്തിലെ തീരുമാനം നവംബര്‍ 26ന് എടുക്കുമെന്ന് സഫർ അഹമ്മദ് ഫാറൂഖി വ്യക്തമാക്കി. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി മുസ്ലിം വിഭാഗത്തിന് അയോധ്യയിലെ സുപ്രധാന സ്ഥലത്ത് 5 ഏക്കര്‍ സ്ഥലം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു.
ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായാല്‍ എങ്ങനെ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും എന്തൊക്കെ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കണമെന്നും യോഗത്തില്‍ തീരുമാനിക്കും. സുപ്രീം കോടതി വിധിയെ തങ്ങൾ സ്വാഗതം ചെയ്യുകയാണെന്നും വിധിയിന്മേൽ അപ്പീൽ നൽകില്ലെന്നും പറഞ്ഞിരുന്നു.