ETV Bharat / bharat

സുനന്ദപുഷ്കറിന്‍റെ മരണം; നിര്‍ണായക വിവരങ്ങളുമായി ഡല്‍ഹി പൊലീസ് - sunanda pushkar murder case

ചൊവ്വാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെയാണ് പൊലീസ് കോടതിയില്‍ വിവരങ്ങള്‍ കൈമാറിയത്

സുനന്ദയുടെ ദേഹത്ത് മുറിവേറ്റ പാടുകള്‍; നിര്‍ണ്ണായക വിവരങ്ങളുമായി ഡല്‍ഹി പൊലീസ്
author img

By

Published : Aug 21, 2019, 5:51 PM IST

ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറി ഡല്‍ഹി പൊലീസ്. ചൊവ്വാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെയാണ് പൊലീസ് വിവരങ്ങള്‍ കൈമാറിയത്. ശശി തരൂരും പാക് മീഡിയ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സുനന്ദ പുഷ്കര്‍ ഏറെനാള്‍ മാനസിക പീഡനം അനുഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
തരൂരും മെഹറുമായുള്ള ബന്ധത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി പ്രോസിക്യൂഷന് മൊഴി നല്‍കി. വിഷാംശം ഉള്ളില്‍ ചെന്നതാണ് സുനന്ദയുടെ മരണകാരണം. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം മുറിവുകള്‍ ഉള്ളതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശശി തരൂര്‍ മെഹര്‍ തരാറിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. തരൂരിന്‍റെ അഭിഭാഷകന്‍ വികാസ് പഹ്വ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം നിഷേധിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയാണ് ഹാജരാകുന്നത്. കേസില്‍ ഓഗസ്റ്റ് 31 ന് വാദം തുടരും

Intro:Body:

സുനന്ദയുടെ ദേഹത്ത് 15ഓളം മുറിവേറ്റ പാടുകള്‍ , നിര്‍ണ്ണായക വിവരങ്ങളുമായി ഡല്‍ഹി പൊലീസ് 

മരണകാരണം വിഷാംശം ഉള്ളില്‍ ചെന്ന്, നെറ്റിയിലും കൈകാലുകളിലും 15ഓളം മുറിപ്പാടുകള്‍

ന്യൂഡല്‍ഹി; സുനന്ദപുഷ്കറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി ഡല്‍ഹി പൊലീസ്. ചൊവ്വാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെയാണ് പൊലീസ് വിവരങ്ങള്‍ കൈമാറിയത്. ശശി തരൂരും പാക് മീഡിയ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സുനന്ദ പുഷ്കര്‍ ഏറെനാള്‍ മാനസിക പീഡനം അനുഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

തരൂരും മെഹറുമായുള്ള ബന്ധത്തെക്കുറിച്ച് തന്നോട്  പറഞ്ഞിരുന്നുവെന്ന് സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി പ്രോസിക്യൂഷനു മൊഴി നല്‍കി. വിഷാംശം ഉള്ളില്‍ ചെന്നാതാണ് സുനന്ദയുടെ മരണകാരണം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 15 ഓളം മുറിവുകള്‍ ഉള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു  

ശശി തരൂര്‍ മെഹര്‍ തരാറിന് അയച്ച ഇമെയില്‍ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.തരൂരിന്‍റെ അഭിഭാഷകന്‍ വികാസ് പഹ്വ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം നിഷേധിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്ഥവയാണ് ഹാജരാകുന്നത്. കേസില്‍  ഓഗസ്റ്റ് 31 ന് വാദം തുടരും

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.