ETV Bharat / bharat

ഐഎസ് ബന്ധം സംശയിക്കുന്ന അബ്‌ദുൾ യൂസഫ് ഖാന്‍റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു - ഐഎസ്

ഇന്നലെയാണ് ധൗള ക്വാൻ പ്രദേശത്ത് നിന്നും ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അബ്‌ദുൾ യൂസഫ് ഖാനെ പിടികൂടിയത്

Balrampur  IS operative  Dhaula Kuan  delhi police  ലഖ്‌നൗ  ഐഎസ് ബന്ധം  ധൗള ക്വാൻ  അബ്‌ദുൾ യൂസഫ് ഖാന്‍  ഡൽഹി പൊലീസ്  സ്ഫോ  സ്‌ഫോടക വസ്‌തു  ഐഎസ്  തീവ്രവാദി ആക്രമണം
അബ്‌ദുൾ യൂസഫ് ഖാന്‍റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തു
author img

By

Published : Aug 23, 2020, 1:31 PM IST

ലഖ്‌നൗ: ഡൽഹിയിൽ നിന്നും പിടിയിലായ ഐഎസ് ബന്ധം സംശയിക്കുന്ന അബ്‌ദുൾ യൂസഫ് ഖാന്‍റെ ഭൽറാംപൂരിലെ വീട്ടിൽ നിന്നും സ്ഫോടക വസ്‌തുക്കൾ കണ്ടെടുത്തു. സുരക്ഷാ ഏജൻസി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്‌തു ഘടിപ്പിച്ച ജാക്കറ്റും ബോംബുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്‌തുക്കളും കണ്ടെടുത്തത്. യൂസഫിന്‍റെ പിതാവ് അടക്കം മൂന്ന് പേരെ ഏജൻസി ചോദ്യം ചെയ്യുകയാണ്.

കേന്ദ്ര ഏജൻസികൾ, ഡൽഹി പൊലീസ്, ഉത്തർപ്രദേശ് പൊലീസിന്‍റെ ആന്‍റി ടെറർ സ്‌ക്വാഡ് എന്നിവർ ഇന്നലെ യൂസഫിനെ ചോദ്യം ചെയ്‌തിരുന്നു. ധൗള ക്വാൻ പ്രദേശത്ത് നിന്നാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഇയാളെ പിടികൂടിയത്. പ്രദേശത്ത് വലിയ ഭീകരാക്രമണം നടത്താനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.