ETV Bharat / bharat

രാജ്യത്തെ അസംഘടിത വിഭാഗത്തിന് ലോക്ക്ഡൗണ്‍ വധശിക്ഷയായി: രാഹുൽ ഗാന്ധി

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ദരിദ്രരായ ജനങ്ങള്‍ ദൈനംദിന വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍

Rahul Gandhi  Sudden lockdown  death sentence for unorganised class  Tweet  coronavirus  covid-19  NYAY scheme  Narendra Modi  demonetisation  privatisation  ലോക്ക്ഡൗണ്‍ വധശിക്ഷയായി  അസംഘടിത വിഭാഗത്തിന്  രാഹുൽ ഗാന്ധി  രാഹുല്‍ ഗാന്ധി  ട്വീറ്റ്
രാജ്യത്തെ അസംഘടിത വിഭാഗത്തിന് പെട്ടെന്നുള്ള ലോക്ക്ഡൗണ്‍ വധശിക്ഷയായി: രാഹുൽ ഗാന്ധി
author img

By

Published : Sep 9, 2020, 12:57 PM IST

ന്യൂഡല്‍ഹി: കൊവിഡിനിടെ പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ അസംഘടിത വർഗ്ഗത്തിന് വധശിക്ഷയാണെന്ന് തെളിയിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 21 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ നീണ്ടു പോയതോടെ കോടിക്കണക്കിന് ജോലികളും ചെറുകിട വ്യവസായങ്ങളും ഇല്ലാതായതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജനവിരുദ്ധമെന്നായിരുന്നുവെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മോദി സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ നശിപ്പിച്ചു എന്ന തലക്കെട്ടിലുള്ള തന്‍റെ പുതിയ സീരീസിലെ നാലാമത്തെ വീഡിയോയിലാണ് കോൺഗ്രസ് നേതാവ് ഇത്തരത്തില്‍ മോദി സര്‍ക്കാറിന്‍റെ നിലപാടുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ദരിദ്രരായ ജനങ്ങള്‍ ദൈനംദിന വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. എന്നാല്‍ ലോക്ക്ഡൗൺ ഉപയോഗിച്ച് സർക്കാർ അവരെ ആക്രമിച്ചതായുംഅദ്ദേഹം പറഞ്ഞു. എന്‍.വൈ.എ.വൈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഓരോ ദരിദ്രരെ പൂർണമായി സഹായിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് പാർട്ടി എല്ലായ്പ്പോഴും പറഞ്ഞു. എന്നാല്‍ സർക്കാർ അത് ചെയ്തില്ല. പകരം കുറച്ച് ധനികരുടെ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 31 ന് പുറത്തിറങ്ങിയ പരമ്പരയുടെ ആദ്യ വീഡിയോയിൽ, കഴിഞ്ഞ 6 വർഷമായി എൻ‌ഡി‌എ സർക്കാർ അനൗപചാരിക മേഖലയെ ആക്രമിക്കുകയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷന്‍ ആരോപിക്കുകയും തെറ്റായ ചരക്ക് സേവന നികുതി (ജിഎസ്ടി ), ലോക്ക്ഡൗൺ എന്നിവ ഈ മേഖലയെ നശിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വീഡിയോകളുടെ പരമ്പരയിൽ കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങളെയും കോവിഡ് -19 സാഹചര്യം കൈകാര്യം ചെയ്യുന്നതിനെയും കോൺഗ്രസ് നേതാവ് വിമർശിച്ചുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം രാജ്യത്തെ തൊഴിലില്ലായ്മയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സെപ്റ്റംബർ 7 ന് അദ്ദേഹം കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു.

ഇന്ന് രാജ്യം മോഡി സർക്കാരിനെപ്പോലുള്ള നിരവധി ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നു, അതിലൊന്ന് അനാവശ്യ സ്വകാര്യവൽക്കരണമാണ്. യുവാക്കൾക്ക് ജോലി ആവശ്യമുണ്ട്, എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ മോദി സർക്കാർ തൊഴിൽ, നിക്ഷേപ മൂലധനം എന്നിവ നശിപ്പിക്കുകയാണ്. സ്വകാര്യവൽക്കരണം നിർത്തുക സർക്കാർ ജോലികൾ സംരക്ഷിക്കണമെന്നും അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.