ETV Bharat / bharat

എസ്എംഇകള്‍ക്കായുള്ള സാമ്പത്തിക പാക്കേജിന്‍റെ വിജയം ബാങ്കുകളെ ആശ്രയിച്ചിരിക്കും

ആഗോള വിപണികളിൽ ഇന്ത്യ മത്സരിക്കണമെങ്കിൽ എസ്എംഇ മേഖലയുടെ നിർവചനങ്ങൾ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണമെന്ന് എസ്എംഇ ചേമ്പേഴ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് ചന്ദ്രകാന്ത് സലുങ്കെ

എസ്എംഇ SME relief package ചെറുകിട, ഇടത്തരം വ്യവസായമേഖല ധനമന്ത്രി നിർമല സീതാരാമന്‍ സാമ്പത്തിക ഉത്തേജക പാക്കേജ് സ്എംഇ ചേമ്പേഴ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് ചന്ദ്രകാന്ത് സലുങ്കെ ചരക്ക് സേവന നികുതി ജിഎസ്ടി എസി‌എം‌എ ഓട്ടോമൊബൈൽ കോമ്പോണന്‍റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍
എസ്എംഇകള്‍ക്കായുള്ള സാമ്പത്തിക പാക്കേജിന്‍റെ വിജയം ബാങ്കുകളെ ആശ്രയിച്ചിരിക്കും
author img

By

Published : May 14, 2020, 10:06 PM IST

ന്യൂഡൽഹി: ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്കായി (എസ്എംഇ) ധനമന്ത്രി നിർമല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് ഫലപ്രദമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്എംഇ ചേമ്പേഴ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് ചന്ദ്രകാന്ത് സലുങ്കെ പറഞ്ഞു. ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് നല്ലതാണ്. പക്ഷേ സാമ്പത്തിക ഉത്തേജക പാക്കേജ് ഫലപ്രദമായി നടപ്പാക്കുന്നത്, നിർദിഷ്‌ട പദ്ധതിയിൽ സർക്കാരും ധനകാര്യ സ്ഥാപനങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ്-19 കാരണം സാമ്പത്തിക തകര്‍ച്ച നേരിടുന്ന ചെറുകിട ഇടത്തരം സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേകമായി ആറ് പദ്ധതികൾ നിർമല സീതാരാമൻ ബുധനാഴ്‌ച പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന വായ്പാ തുക തിരിച്ചടവിന് ഒരു വർഷത്തെ മൊറട്ടോറിയത്തോട് കൂടിയ മൂന്ന് ലക്ഷം കോടി രൂപയുടെ ഈട് ഒഴിവാക്കിയ വായ്പാ സൗകര്യം ഇതിലുൾപ്പെടുന്നു. ഇതിനോട് അനുബന്ധിച്ച് എം‌എസ്എംഇ യൂണിറ്റുകളുടെ നിർവചനം ധനമന്ത്രി പരിഷ്‌കരിക്കുകയും ഉൽപ്പാദന, സേവന മേഖലകളിലെ കമ്പനികൾ തമ്മിലുള്ള വ്യത്യാസം നീക്കം ചെയ്യുകയും ചെയ്‌തു. പുതിയ നിർവചനപ്രകാരം, ഒരു കോടി രൂപ, 50 കോടി രൂപ, 100 കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങള്‍ യഥാക്രമം സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളായി തരം തിരിക്കും. പക്ഷേ ഈ മേഖലയുടെ പല ആവശ്യങ്ങൾ തിരിച്ചറിയുന്നതില്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പരാജയപ്പെട്ടുവെന്നും സലുങ്കെ പറഞ്ഞു. എസ്‌എം‌ഇ ചേമ്പേഴ്‌സ് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് നല്കിയ ശുപാര്‍ശ അനുസരിച്ച് അഞ്ച് കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങളെ സൂക്ഷ്‌മ പ്രസ്ഥാനങ്ങളായും 75 കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങളെ ചെറുകിട പ്രസ്ഥാനങ്ങളായും 250 കോടി വിറ്റുവരവുള്ള വ്യവസായങ്ങളെ ഇടത്തരം പ്രസ്ഥാനങ്ങളായും കണക്കാകേണ്ടതാണ്.

എസ്‌എം‌ഇ ചേമ്പേഴ്‌സ് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പരിഗണിക്കാത്തതിനാൽ നിരാശയുണ്ടെന്നും സലുങ്കെ കൂട്ടിച്ചേർത്തു. ആഗോള വിപണികളിൽ ഇന്ത്യ മത്സരിക്കണമെങ്കിൽ എസ്എംഇ മേഖലയുടെ നിർവചനങ്ങൾ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം. എസ്എംഇ മേഖലയിലെ കിട്ടാ കടങ്ങളും നിഷ്ക്രിയ ആസ്തികളും അധികം എഴുത്തുകുത്തുകള്‍ കൂടാതെ പുനക്രമീകരിക്കാന്‍ സർക്കാർ ബാങ്കുകളോട് ആവശ്യപ്പെടണം. എസ്‌എം‌ഇ മേഖലയുടെ പ്രശ്നങ്ങളെ അടുത്ത് മനസിലാക്കുന്ന സലുങ്കെ, എസ്‌എം‌ഇകൾക്കെതിരെ ബാങ്കിങ് മേഖലയിൽ നിലനിൽക്കുന്ന സംശയം പ്രഖ്യാപിക്കപ്പെട്ട ദുരിതാശ്വാസ പാക്കേജിന്‍റെ ശരിയായ പ്രവർത്തനത്തിന് തടസമായേക്കാമെന്നും അഭിപ്രായപ്പെടുന്നു. വായ്പാ തിരിച്ചടവ് മുടക്കിയാൽ എസ്എംഇ മേഖലയിലെ എന്‍റർപ്രൈസുകളെ മനപൂർവമായ വീഴ്‌ച വരുത്തുന്നവരായി ബാങ്കുകൾ കണക്കാക്കുന്നുവെന്ന് സലുങ്കെ കൂട്ടിച്ചേര്‍ത്തു.

ആവശ്യകത വർധിപ്പിക്കുന്നതിന് വാഹനമേഖല കുറഞ്ഞ ചരക്ക് സേവന നികുതി ആവശ്യപ്പെടുന്നു

വാഹന കമ്പനികൾക്ക് തങ്ങളുടെ പ്രവർത്തന മൂലധന ആവശ്യകത കൈകാര്യം ചെയ്യുന്നതിന് ഈട് ഒഴിവാക്കികൊണ്ടുള്ള വായ്പകൾ സഹായകമാകുമെന്നും ഇത് വ്യവസായത്തിന് ഗുണപരമായ വികസനമാകുമെന്നും ഓട്ടോമൊബൈൽ കോമ്പോണന്‍റ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍റെ (എസി‌എം‌എ) എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ വിന്നി മെഹ്‌ത പറഞ്ഞു. കൊവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ വാഹന, വാഹന ഘടക നിർമാതാക്കൾ കുറഞ്ഞ ആവശ്യകത നേരിടുന്നതിനാൽ ആവശ്യകത വർധിപ്പിക്കുന്നതിനുള്ള നടപടികൾക്കായി വ്യവസായം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 57 ബില്യൺ ഡോളറിന്‍റെ വാഹന ഘടക വ്യവസായത്തിന്‍റെ 60 ശതമാനത്തിനും ചരക്ക് സേവന നികുതി (ജിഎസ്‌ടി) നിയമപ്രകാരം 18 ശതമാനം നികുതി ചുമത്തുന്നുവെന്നും ബാക്കി 40 ശതമാനം ഉൽപാദനത്തിൽ 28 ശതമാനം ജിഎസ്‌ടി ബാധകമാണെന്നും മെഹ്‌ത പറഞ്ഞു. മുഴുവൻ വാഹന വ്യവസായത്തിനും അതായത് വാഹന, വാഹന ഘടക വ്യവസായത്തിന് ജിഎസ്‌ടി പ്രകാരം 18 ശതമാനം നികുതിയായി ഏകീകരിക്കണമെന്നും എസിഎംഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.