ETV Bharat / bharat

ശ്രീരാമക്ഷേത്ര രൂപകല്‍പന വിശകലനം ചെയ്യാനായി ഉപസമിതിയെ നിയോഗിച്ചു - foundation design of Ram Temple

ശ്രീരാം ജന്മഭൂമി മന്ദിര്‍ നിര്‍മാണ കമ്മിറ്റിയാണ് വിദഗ്‌ധ എഞ്ചിനീയര്‍മാരുള്‍പ്പെടുന്ന ഉപസമിതിയെ നിയോഗിച്ചത്

ശ്രീരാമക്ഷേത്ര രൂപകല്‍പന വിശകലനം ചെയ്യാനായി ഉപസമിതി  അയോധ്യ  ശ്രീരാം ജന്മഭൂമി മന്ദിര്‍  Ram Temple  foundation design of Ram Temple  Shri Ram Janmbhoomi Mandir Construction Committee
ശ്രീരാമക്ഷേത്ര രൂപകല്‍പന വിശകലനം ചെയ്യാനായി ഉപസമിതിയെ നിയോഗിച്ചു
author img

By

Published : Dec 14, 2020, 5:15 PM IST

ലക്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്‍റെ രൂപകല്‍പന വിശകലനം ചെയ്യാനായി ഉപസമിതിയെ നിയോഗിച്ചു. വിദഗ്‌ധ എഞ്ചിനീയര്‍മാരുള്‍പ്പെടുന്ന ഉപസമിതിയെയാണ് ശ്രീരാം ജന്മഭൂമി മന്ദിര്‍ നിര്‍മാണ കമ്മിറ്റി നിയോഗിച്ചിരിക്കുന്നത്. ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്രയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ട്വീറ്റ് ചെയ്‌തത്.

മികച്ച ഗുണനിലവാരം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങളെല്ലാം പഠിച്ചതിന് ശേഷം ക്ഷേത്ര നിര്‍മാണത്തിനായി സമിതി വിശദമായ പ്ലാന്‍ തയ്യാറാക്കും. നിര്‍മാണ കമ്പനിയായ എല്‍ ആന്‍റ് ടി, ടിസിഇ ഡിസൈന്‍ ടീം, റൂര്‍ക്കെ, മദ്രാസ് ഐഐടികളിലെ വിദഗ്‌ധന്‍മാര്‍ എന്നിവരുമയായും ഉപസമിതിയിലെ അംഗങ്ങള്‍ ചര്‍ച്ച നടത്തും.

ഡിസംബര്‍ 15നാണ് സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന തീയതി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.