ന്യൂഡൽഹി: സർവകലാശാല പരീക്ഷയില്ലാതെ വിദ്യാർഥികൾക്ക് ഉപരിപഠനം നൽകാനാവില്ലെന്ന് സുപ്രീം കോടതി. സെപ്റ്റംബർ 30നകം യൂണിവേഴ്‌സിറ്റി അവസാന വർഷ പരീക്ഷ നടത്താനുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മിഷന്‍റെ ജൂലൈ ആറിലെ സർക്കുലർ സുപ്രീം കോടതി ശരിവച്ചു. വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് പരീക്ഷ നടത്തണമെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം ദുരന്ത നിവാരണ നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് പരീക്ഷ മാറ്റിവക്കാമെന്നും തീയതി നിശ്ചയിക്കാൻ യു.ജി.സിയുമായി ബന്ധപ്പെടാമെന്നും കോടതി അറിയിച്ചു