ETV Bharat / bharat

കൊവിഡ് 19; പൂഴ്ത്തിവെപ്പിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍ - കൊവിഡ് 19 ആംആദ്‌മി സര്‍ക്കാര്‍

ആരോഗ്യമുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല.

covid-19 in delhi news  aap government on covid-19  kejriwal on sanitisers stock  coronavirus in India  കൊവിഡ് 19 ഡല്‍ഹി വാര്‍ത്തകള്‍  കൊവിഡ് 19 ആംആദ്‌മി സര്‍ക്കാര്‍  സാനിറ്റൈസര്‍ സ്റ്റോക്ക്
കൊവിഡ് 19; സാനിറ്റൈസര്‍ പൂഴ്ത്തിവെപ്പിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍
author img

By

Published : Mar 9, 2020, 7:43 PM IST

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് സാനിറ്റൈസര്‍ പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെയും ബ്ലാക് മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

കേന്ദ്ര സർക്കാരുമായി ചേർന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി മെട്രോ കോച്ചുകളും ഡല്‍ഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും ശുചീകരിക്കുന്നുണ്ട്. ആരോഗ്യമുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചത് 44 പേര്‍ക്കാണ്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു, കർണാടക എന്നിവിടങ്ങളിലാണ് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.