ധർമ്മശാല: കൊവിഡ് 19 നിയന്ത്രണ വിധേയമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. സർക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ദലൈലാമ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കത്തെഴുതി.
ഹിമാചൽ പ്രദേശ് തന്‍റെയും ഭവനമാണെന്നും അവിടത്തെ ജനങ്ങളോട് അടുപ്പമുണ്ടെന്നും പറഞ്ഞ ദലൈലാമ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിൽ നിന്ന് സംഭാവന നല്‍കുമെന്നും കത്തില്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കുന്നതിനുള്ള ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് സംഭാവന