ETV Bharat / bharat

തൊഴിലുടമയുടെ സ്റ്റാറ്റ്യൂട്ടറി പി.എഫ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു

ഇപിഎഫ് സംവിധാനമുള്ള എല്ലാ സ്ഥാപനങ്ങൾക്കും ലിക്യുഡിറ്റി റിലീഫ് നൽകുമെന്നും ഇ.പി.എഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി കൂട്ടിയെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.

author img

By

Published : May 13, 2020, 9:54 PM IST

Nirmala sithraman press con  business news  Nirmala sithraman  New Delhi  Statutory PF contribution  ന്യൂഡൽഹി  തൊഴിലുടമയുടെ സ്റ്റാറ്റ്യൂട്ടറി പി.എഫ്  ലിക്യുഡിറ്റി റിലീഫ്  ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ  കേന്ദ്ര ധനകാര്യമന്ത്രി
തൊഴിലുടമയുടെ സ്റ്റാറ്റ്യൂട്ടറി പി.എഫ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു

ന്യൂഡൽഹി: തൊഴിലുടമയുടെ സ്റ്റാറ്റ്യൂട്ടറി പി.എഫ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചുവെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ലിക്യുഡിറ്റി റിലീഫ് ആയി 6,750 കോടി രൂപ നൽകുമെന്നും വാർത്താ സമ്മേളനത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ഇപിഎഫ് സംവിധാനമുള്ള എല്ലാ സ്ഥാപനങ്ങൾക്കും ലിക്യുഡിറ്റി റിലീഫ് നൽകുമെന്നും ഇ.പി.എഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി കൂട്ടിയെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.

തൊഴിലാളികളുടെയും സ്ഥാപനങ്ങളുടെയും പി. എഫ് വിഹിതവും മൂന്ന് മാസത്തേക്ക് കൂടി സർക്കാർ വഹിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം മാർച്ച് , ഏപ്രിൽ, മെയ് മാസങ്ങളിൽ ഈ വിഹിതം സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരുന്നു. ആറ് ലക്ഷത്തോളം സ്ഥാപനങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.