ETV Bharat / bharat

പുൽവാമ രക്തസാക്ഷി മനേശ്വർ ബസുമാറ്ററിക്ക് ജന്മനാടിന്‍റെ ആദരം - പുൽവാമ ആദരം

മനേശ്വർ ബസുമാറ്ററിയുടെ പ്രതിമ നിർമിച്ചാണ് ബക്‌സ ജില്ലയിലെ കൽബാരി ഗ്രാമവാസികൾ ആദരം അർപ്പിച്ചത്. ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച മറ്റ് 39 ജവാന്മാർക്കും ചടങ്ങിൽ ആദരാജ്ഞലി അർപ്പിച്ചു.

Maneswar Basumatary statute  Pulwama Terror Attack  First Anniversary  Martyr  Statue  Assam  CRPF  പുൽവാമ രക്തസാക്ഷി  മനേശ്വർ ബസുമാറ്ററി  പുൽവാമ രക്തസാക്ഷി മനേശ്വർ ബസുമാറ്ററി  പുൽവാമ ആദരം  പുൽവാമ സംഭവം
പുൽവാമ രക്തസാക്ഷി മനേശ്വർ ബസുമാറ്ററിക്ക് ജന്മനാടിന്‍റെ ആദരം
author img

By

Published : Feb 14, 2020, 9:58 PM IST

ദിസ്പൂർ: പുൽവാമ ഭീകരാക്രമണത്തിന്‍റെ ഒന്നാം വാർഷികത്തിൽ ആക്രമണത്തിൽ രക്തസാക്ഷിയായ സിആർ‌പി‌എഫ് സൈനികൻ മനേശ്വർ ബസുമാറ്ററിക്ക് ജന്മനാടിന്‍റെ ആദരം. മനേശ്വർ ബസുമാറ്ററിയുടെ പ്രതിമ നിർമിച്ചാണ് ബക്‌സ ജില്ലയിലെ കൽബാരി ഗ്രാമവാസികൾ ആക്രമണത്തിൽ രക്തസാക്ഷിയായ ജവാന് ആദരം അർപ്പിച്ചത്. രാജ്യസഭാ എംപി ബിശ്വാജിത് ദൈമറി പ്രതിമ അനാച്ഛാദനം ചെയ്തു. ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച മറ്റ് 39 ജവാന്മാർക്കും ചടങ്ങിൽ ആദരാജ്ഞലി അർപ്പിച്ചു.

2019 ഫെബ്രുവരി 14ന് ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോയ സിആർപിഎഫ് ജവാന്മാരുടെ വാഹനം കടന്നു പോകുന്നതിനിടെ 40 പേർ പോയ സൈനികരുടെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അവന്തിപ്പോരക്ക് സമീപം ജയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടന വസ്തുക്കൾ നിറച്ച വാഹനം ജവാന്മാരുടെ ബസിലേക്ക് ഇടിച്ചുകയറ്റിയത്.

പുൽവാമ രക്തസാക്ഷി മനേശ്വർ ബസുമാറ്ററിക്ക് ജന്മനാടിന്‍റെ ആദരം

രക്തസാക്ഷികളായ സൈനികരുടെ സ്മാരകത്തിന്‍റെ ഉദ്ഘാടനം ഇന്ന് ലത്പോരയിലെ സിആർപിഎഫ് ക്യാംപിൽ നടന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.