ന്യൂഡല്‍ഹി: കൊവിഡ് ദ്രുതപരിശോധന കിറ്റുകളുടെ ഉപയോഗം വിലക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്‌ക്കാനാണ് ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫലത്തിന്‍റെ കൃത്യതയില്‍ സംശയം ഉയര്‍ന്നതിനാലാണ് നടപടി.
റാപ്പിഡ് ടെസ്‌റ്റിന് കാര്യക്ഷമത കുറവാണെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരിന്നു. പരിശോധനാഫലങ്ങൾ തമ്മിൽ 90 ശതമാനം ബന്ധം പ്രതീക്ഷിച്ചിരുന്ന രാജസ്ഥാനില്‍ ലഭിച്ചത് 5.4 ശതമാനമാണ്. പിന്നാലെ ടെസ്‌റ്റ് തൽക്കാലത്തേക്ക് നിർത്തിവയ്‌ക്കുകയാണെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശർമ്മ അറിയിച്ചിരുന്നു.