ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങൾ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ നഷ്‌ടപരിഹാരം പര്യാപ്‌തമല്ലെന്നും ജനങ്ങളുടെ ആത്മവിശ്വാസം പുനസ്ഥാപിക്കേണ്ടതുണ്ടെന്നും ബ്രഹ്മപുരി പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം ശ്രീ ശ്രീ രവിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘര്‍ഷ സമയത്തും സാമുദായിക ഐക്യത്തിന്‍റെ നിരവധി സംഭവങ്ങൾ ആളുകൾ പങ്കുവെച്ചു. മാനവികതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരാനാണ് താന്‍ ഇവിടെയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപബാധിതരുടെ മുറിവുകൾ ഭേദമാക്കണമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ശ്രീ ശ്രീ രവിശങ്കര്‍ അഭ്യര്‍ഥിച്ചു. ഡല്‍ഹി കലാപത്തില്‍ 45ഓളം പേരാണ് മരിച്ചത്. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഭജൻപുര, ചന്ദ്ബാഗ്, മജ്‌പൂർ, കർദാംപുരി, ജാഫ്രാബാദ്, അശോക് നഗർ, ശിവ വിഹാർ, കാരവാൾ നഗർ, ബ്രഹ്മപുരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കലാപം ബാധിച്ചത്.
ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച് ശ്രീ ശ്രീ രവിശങ്കര്‍ - ഡല്‍ഹി കലാപം
സര്‍ക്കാര്‍ നഷ്‌ടപരിഹാരം പര്യാപ്‌തമല്ലെന്നും ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍