ETV Bharat / bharat

മുംബൈയില്‍ ലാൻഡിംഗിനിടെ വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി: യാത്രക്കാർ സുരക്ഷിതർ

ജയ്‌പൂർ- മുംബൈ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടർന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺ‌വേ അടച്ചു

മുംബൈയില്‍ ലാൻഡിംഗിനിടെ വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി
author img

By

Published : Jul 2, 2019, 8:25 AM IST

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയാണ് അപകട കാരണം. ജയ്‌പൂർ- മുംബൈ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. സംഭവത്തിന് ശേഷം മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺ‌വേ അടച്ചു. അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

വിമാനം റൺവേയില്‍ നിന്ന് തെന്നിമാറിയതും മോശം കാലാവസ്ഥയും കാരണം സിയോളിൽ നിന്ന് മുംബൈയിലേക്ക് വരുന്ന കൊറിയൻ എയർ ഫ്ലൈറ്റ് കെഇ 655 അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാന റൺവേ അടച്ചതിനാൽ വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. ഞായറാഴ്ച മുതൽ മുംബൈയിൽ പെയ്യുന്ന കനത്ത മഴ ട്രെയിനുകളെയും വിമാന സർവീസിനെയും ബാധിച്ചു

Intro:Body:

മുംബൈയില്‍ ലാൻഡിംഗിനിടെ വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി: യാത്രക്കാർ സുരക്ഷിതർ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റൺവേയില്‍ നിന്ന് തെന്നിമാറി.  സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയാണ് അപകട കാരണം. ജയ്‌പൂർ- മുംബയ് ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. സംഭവത്തിന് ശേഷം മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺ‌വേ അടച്ചു. അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

വിമാനം റൺവേയില്‍ നിന്ന് തെന്നിമാറിയതും മോശം കാലാവസ്ഥയും കാരണം സിയോളിൽ നിന്ന് മുംബൈയിലേക്ക് വരുന്ന കൊറിയൻ എയർ ഫ്ലൈറ്റ് കെഇ 655 അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാന റൺവേ അടച്ചതിനാൽ വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. ഞായറാഴ്ച മുതൽ മുംബൈയിൽ പെയ്യുന്ന കനത്ത മഴ ട്രെയിനുകളെയും വിമാന സർവീസിനെയും ബാധിച്ചു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.