ന്യൂഡൽഹി: ചൈനയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ്-19 ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനസംഖ്യ അധികമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് വൈറസ് പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ട പശ്ചാത്തലത്തിലാണ് കയറ്റുമതി നിയന്ത്രണമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിലേക്ക് പ്രത്യേക വിമാനത്തിൽ മെഡിക്കൽ റിലീഫ് അയയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ചും കുമാർ പരാമർശിച്ചു. ഇന്ത്യൻ പൗരന്മാരെയും അയൽരാജ്യങ്ങളിലെ ജനങ്ങളെയും ഒരേ വിമാനത്തിൽ തിരിച്ചെത്തിക്കാൻ ചൈനീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിഗണനയിലാണെന്നും കുമാർ കൂട്ടിച്ചേര്‍ത്തു.