ശ്രീനഗര്‍: ഉത്തര കശ്‌മീരിലെ കുപ്‌വാരയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ പ്രകോപനത്തിൽ സൈനികൻ ഭുപേന്ദ്ര് സിങ് വീരമ്യത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ലാൻസ് നായിക്, ഷാജൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആർമി 92 ബേസ് ആശുപത്രിയിലേക്ക് മാറ്റി. നൗഗം സെക്‌ടറിലെ ഇന്ത്യൻ ആർമി പോസ്റ്റിലേക്ക് പാകിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ ആർമി പാകിസ്ഥാന് തക്കതായ തിരിച്ചടി നൽകിയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കുപ്‌വാരയിൽ പാക് പ്രകോപനം; സൈനികന് വീരമ്യത്യു, രണ്ട് പേർക്ക് പരിക്ക് - Pak violates ceasefire in Kupwara
നൗഗം സെക്‌ടറിലെ ഇന്ത്യൻ ആർമി പോസ്റ്റിനെ ലക്ഷ്യമാക്കി പാകിസ്ഥാൻ ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു