ETV Bharat / bharat

പ്രണയിനിയെ ചൊല്ലി തർക്കം , യുവാവിന് കുത്തേറ്റു - attack

പ്രണയദിനത്തിൽ ആദ്യം ആര് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുമെന്ന് പറഞ്ഞാരംഭിച്ച വാക്കേറ്റം അക്രമത്തിലേക്ക് കടക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
author img

By

Published : Feb 15, 2019, 10:46 AM IST

പ്രണയദിനത്തിൽ പെൺകുട്ടിയെ ചൊല്ലി തർക്കം, മദ്രാസ് ഐഐടിയിയിൽ ഒരേ പെൺകുട്ടിയെ തന്നെ പ്രണയിച്ച സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കുത്തേറ്റ ഹരിയാണ സ്വദേശി പ്രമോദ് കൗശികിനെ അഡയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സഹപാഠിയായ മനോജിനെ പൊലീസ് അറസ്റ്റുചെയ്തു.

രണ്ടാം വർഷ ബിരുദാനന്തരബിരുദ വിദ്യാർഥികളായ ഇരുവരും ഒരേ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പ്രണയദിനത്തിൽ ആദ്യം ആര് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുമെന്ന് പറഞ്ഞാരംഭിച്ച വാക്കേറ്റം അക്രമത്തിലേക്ക് കടക്കുകയായിരുന്നു. ഇതോടെ മനോജ് മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് പ്രമോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവം കണ്ട് ഓടിക്കൂടിയ മറ്റു വിദ്യാർഥികളാണ് പ്രമോദിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കോട്ടൂർപുരം പൊലീസ് മനോജിനെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Intro:Body:

മദ്രാസ് ഐ.ഐ.ടി.യിൽ ഒരേ പെൺകുട്ടിയെ പ്രണയിച്ച സഹപാഠികളായ രണ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. കുത്തേറ്റ ഹരിയാണ സ്വദേശിയായ പ്രമോദ് കൗശികിനെ അഡയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയായ മനോജിനെ പോലീസ് അറസ്റ്റുചെയ്തു.

രണ്ടാം വർഷ ബിരുദാനന്തരബിരുദ വിദ്യാർഥികളായ ഇരുവരും ഒരേ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ബുധനാഴ്ച കാമ്പസിലെ ലൈബ്രറിക്കുസമീപം സംസാരിച്ചിരുന്ന ഇരുവരും പ്രണയദിനത്തിൽ ആര് ആദ്യം പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുമെന്ന തർക്കത്തിലേർപ്പെട്ടു. വാക്കേറ്റം കൈയാങ്കളിയായതോടെ മനോജ് മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് പ്രമോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവംകണ്ട് ഓടിക്കൂടിയ മറ്റു വിദ്യാർഥികളാണ് പ്രമോദിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത കോട്ടൂർപുരം പോലീസ് പ്രതി മനോജിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.