ETV Bharat / bharat

പാർലമെന്‍റ് മൺസൂൺ സെഷനിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കും; ഓം ബിർള - ഓം ബിർള

മൺസൂൺ സെഷന്‍റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി വ്യാഴാഴ്ച യോഗം ചേർന്നതായും ശുചിത്വവൽക്കരണത്തിനും മറ്റ് ക്രമീകരണങ്ങൾക്കുമായി ജാഗ്രതയോടെ പ്രവർത്തിക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളോടും നിർദേശിച്ചതായും സ്പീക്കർ ട്വീറ്റിൽ അറിയിച്ചു.

Lok Sabha Speaker Om Birla  social distancing  Parliament  Om Birla tweet  Desh Deepak Verma  Lok Sabha  Rajya Sabha  Snehlata Srivastava  ഓം ബിർള  മൺസൂൺ സെഷൻ
മൺസൂൺ
author img

By

Published : Aug 27, 2020, 8:25 PM IST

ന്യൂഡൽഹി: കൊവിഡ് -19 കണക്കിലെടുത്ത് പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ സുഗമമാക്കുന്നതിന് മുൻഗണന നൽകുമെന്നും സാമൂഹിക അകലം സംബന്ധിച്ച എല്ലാ മാർഗ്ഗനിർദേശങ്ങളും സെഷനിൽ പാലിക്കുമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള.

  • मानसून सत्र के दौरान संसद निर्बाध रूप से चले, यह हमारी सर्वोच्च प्राथमिकता है। इस हेतु सुरक्षा के व्यापक इंतजाम होंगे।

    तैयारियों को गति प्रदान करने के लिए आज आयोजित बैठक में सीपीडब्ल्यूडी व एनडीएमसी को सैनीटाइजेशन-सफाई व अन्य व्यवस्थाओं के संबंध में विस्तृत दिशा-निर्देश दिए। pic.twitter.com/l9BSXg2XU8

    — Om Birla (@ombirlakota) August 27, 2020 " class="align-text-top noRightClick twitterSection" data=" ">
  • माननीय सांसदगणों व उनके स्टाफ के लिए प्रोटोकाॅल तैयार किए जा रहे हैं।

    संसद के कर्मचारियों के लिए गाइडलाइंस बनाई जा रही हैं।

    सत्र के दौरान सोशल डिस्टेंसिंग को लेकर सभी दिशा निर्देशों का अनुपालन किया जाएगा। pic.twitter.com/ct4fM2jQob

മൺസൂൺ സെഷന്‍റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി വ്യാഴാഴ്ച യോഗം ചേർന്നതായും ശുചിത്വവൽക്കരണത്തിനും മറ്റ് ക്രമീകരണങ്ങൾക്കുമായി ജാഗ്രതയോടെ പ്രവർത്തിക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളോടും നിർദേശിച്ചതായും സ്പീക്കർ ട്വീറ്റിൽ അറിയിച്ചു. ഇരുസഭകളുടെയും ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

ലോക്സഭ, രാജ്യസഭാ പരിസരങ്ങളിൽ ആവശ്യമായ തയ്യാറെടുപ്പുകളും പരിഷ്കാരങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യ അകലം, ശബ്ദ സംവിധാനങ്ങൾ, വ്യാഖ്യാന സേവനങ്ങൾ, എം‌പിമാരുടെ സ്റ്റാഫുകൾക്കായി കാത്തിരിപ്പ് സൗകര്യങ്ങൾ എന്നിവ നിലനിർത്തിക്കൊണ്ട് ക്രമീകരണങ്ങൾ ചെയ്യണമെന്നും ബിർള ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ലോക്സഭാ സെക്രട്ടറി ജനറൽ സ്നേഹലത ശ്രീവാസ്തവ, രാജ്യസഭ സെക്രട്ടറി ജനറൽ ദേശ് ദീപക് വർമ്മ എന്നിവർ പറഞ്ഞു. സെഷൻ സെപ്റ്റംബർ 14ന് ആരംഭിച്ച് ഒക്ടോബർ ഒന്നിന് സമാപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.