ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ ഹരിയാന അതിര്‍ത്തില്‍ നിന്ന് 4.5 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍. ബിദോലി ചെക്ക് പോസ്റ്റില്‍ വച്ചാണ് അതിര്‍ത്തി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടിയത്. തണ്ണിമത്തൻ നിറച്ച ട്രക്കില്‍ ഹെറോയിൻ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ട്രക്കിന്‍റെ ഡ്രൈവർ ഷഹബാസ്, സഹായി ഡാനിഷ് എന്നിവർക്കെതിരെ കേസെടുത്തു. ബറേലിയിൽ നിന്ന് ചണ്ഡിഗഡിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ലോക്ക് ഡൗൺ സമയത്ത് യുപി-ഹരിയാന അതിർത്തിയിലൂടെ വ്യാപകമായി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
യുപി-ഹരിയാന അതിർത്തിയിൽ ഹെറോയിൻ പിടികൂടി - Smack
മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ട്രക്കിന്‍റെ ഡ്രൈവർ ഷഹബാസ്, സഹായി ഡാനിഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു