പട്‌ന: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസംഗത്തിനിടെ ആകാശത്തിൽ കറുത്ത ബലൂണുകൾ കാണപ്പെട്ടു. ബിഹാറിലെ ഗാന്ധി മൈതാനിയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവർക്കരണ റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
സിഎഎ നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെയുള്ള സൂചനയാണ് ബലൂണുകൾ എന്നാണ് നിഗമനം. എന്നാല്‍ പ്രതിഷേധം നടത്തിയവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.