ഹബ്ബാലി: സ്‌കൂൾ വിദ്യാഭ്യാസവും നൈപുണ്യ പഠനവും ഒരുമിച്ച് കൊണ്ടുപോകണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. റെസിഡൻഷ്യൽ സ്‌കില്ലിങ് സെന്‍റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യഭ്യാസ നയം ഇത്തരത്തിലുള്ളതാണെന്നും എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ സ്‌കൂൾ വിദ്യാർഥികളെ പ്രാപ്തമാക്കുന്നതായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയും കോർപ്പറേറ്റ് മേഖലയും അക്കാദമിക് സ്ഥാപനങ്ങളുമായി കൈകോർത്ത് 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങൾക്കനുസൃതമായി യുവത്വത്തെ സജ്ജമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംരംഭകത്വത്തിന് പ്രാധാന്യം നൽകുന്ന തരത്തിൽ സമൂഹത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.