മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ പിമ്പിൾ സൗദാഗർ പ്രദേശത്ത് 20കാരനായ ദലിത് യുവാവിനെ കൊലപ്പെടുത്തിയ ആറ് പേർ അറസ്റ്റില്‍.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വിരാജ് ജഗതാപ് പ്രതികളിൽ ഒരാളുടെ മകളുമായി പ്രണയത്തിലായിരുന്നുവെന്നാണ് ആരോപണം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിരാജിനെ ടെമ്പോ ഉപയോഗിച്ച് ഇടിച്ചിടുകയും ഇരുമ്പുവടികൾ കൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്നാണ് കേസ്. അതിഗുരുതരമായി പരിക്കേറ്റ വിരാജ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.