മുംബൈ: മഹാരാഷ്‌ട്രയില്‍ എഴുപതുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ഒക്‌ടോബര്‍ 2ന് വാല്‍ജി ലദ്ദ റോഡില്‍ മുളുന്ദ് സ്വദേശിയായ മാരുതി ഗൗളിയാണ് കുത്തേറ്റ് മരിച്ചത്. പൊലീസ് അന്വേഷണത്തില്‍ സഹോദരങ്ങളായ ദീപക് മോര്‍ (38), വിനോദ് മോര്‍ (30), ആസിഫ് നാസിര്‍ ഷെയ്‌ഖ് (28), മൊയിനുദീന്‍ അല്ലാവുദീന്‍ അന്‍സാരി ആലിയാസ് സാഹില്‍(27), ആരിഫ് അബ്‌ദുള്‍ സത്താര്‍ ഖാന്‍(30), ഷഹനാവജ് ആലിയാസ് സോനു അക്‌തര്‍ ഷെയ്‌ഖ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പ്രതികളായ സഹോദരങ്ങള്‍ തങ്ങളുടെ അച്ഛന്‍റെ മരണത്തില്‍ മാരുതി ഗൗളിയെ സംശയിച്ചിരുന്നു. തുടര്‍ന്ന് കൊലപാതകത്തിനായി 70000 രൂപ മറ്റ് പ്രതികള്‍ക്ക് ഇവര്‍ നല്‍കിയിരുന്നതായി ചോദ്യം ചെയ്യലില്‍ സഹോദരങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 17 വരെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.