ദിസ്‌പൂര്‍: അസമിലെ ഗോള്‍പാറ ജില്ലയിലെ കുത്തകുത്തിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത് .ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ബാക്കിയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്.
ആര്‍മി ഉദ്യോഗസ്ഥരും പൊലീസുമാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ ഗുവാഹത്തി മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ധുബുരിയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ബസ്.