റായ്‌പൂർ: ഛത്തീസ്‌ഗഡിലെ നാരായൺപൂരിൽ ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മലയാളിയും. എ.സി. ബ്രിജേഷ് ആണ് കൊല്ലപ്പെട്ടത്. മലയാളി ജവാന്‍ എസ്.ബി. ഉല്ലാസുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.
ഐടിബിപി കോൺസ്റ്റബിൾ സഹപ്രവർത്തകർക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് നാരായൺപൂർ പൊലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് പറഞ്ഞു. അഞ്ച് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന ശേഷം ഐടിബിപി ജവാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററിൽ റായ്‌പൂരിലേക്ക് കൊണ്ടുവരുന്നു. ധൗഡായ് പൊലീസ് സ്റ്റേഷന് കീഴിലുള്ള കദേനാർ ക്യാമ്പിലെ 45 ബറ്റാലിയനിലാണ് സംഭവം.