ETV Bharat / bharat

രാജസ്ഥാനിൽ ആറ് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു - കൊറോണ വൈറസ്

ജയ്‌പൂരിൽ നാലും ജോധ്പൂരിൽ രണ്ടും കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്

Rajasthan  Six die of COVID-19 in Rajasthan  COVID-19  Additional Chief Secretary (Health) Rohit Kumar Singh  lockdown  Jodhpur  ജയ്‌പൂർ  രാജസ്ഥാനിൽ ആറ് കൊവിഡ് മരണം കൂടി  രാജസ്ഥാൻ  കൊവിഡ്  കൊറോണ വൈറസ്  കൊവിഡ് മരണ സംഖ്യ 77 ആയി
രാജസ്ഥാനിൽ ആറ് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു
author img

By

Published : May 4, 2020, 5:56 PM IST

ജയ്‌പൂർ: രാജസ്ഥാനിൽ ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ജയ്‌പൂരിൽ നാലും ജോധ്പൂരിൽ രണ്ട് മരണവുമാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 77 ആയി. ജയ്‌പൂരിൽ ഇതുവരെ 44 മരണമാണ് സ്ഥിരീകരിച്ചത്. അതേ സമയം സംസ്ഥാനത്ത് 130 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. പുതിയ കേസുകളിൽ 76 കേസുകളും ജോധ്പൂരിലാണ് റിപ്പോർട്ട് ചെയ്‌തത്. ചിറ്റോർഗഡിൽ 19, ജയ്‌പൂരിൽ 15, പാലിയിൽ 11, കോട്ടയിൽ മൂന്ന്, രാജ്‌സമന്ദിൽ രണ്ട്, ധോൽപൂർ, അൽവാർ, ബിക്കാനീർ, ഉദയ്‌പൂർ എന്നിവിടങ്ങളിലായി ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. രാജസ്ഥാനിൽ 1545 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.