ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഐ.ജി എ.കെ ജഡേജ. ആനന്ദ് ജില്ലയിലെ ഖംഭദില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ അവസാനിച്ചെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധക്കാരുമായി സംസാരിച്ചെന്നും അവരുടെ ആവശ്യങ്ങള്‍ എഴുതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച പ്രദേശത്ത് ഹര്‍ത്താലാചരിച്ചിരുന്നു. ഇതിനിടെ നഗരത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധവും നടത്തിയിരുന്നു.
ഗുജറാത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് പൊലീസ് - ഗാന്ധിനഗര്‍
ആനന്ദ് ജില്ലയിലെ ഖംഭദില്‍ കഴിഞ്ഞ ദിവസം സാമുദായിക സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനിടെ വര്‍ഗീയവാദികള്‍ വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടിരുന്നു