ഉന്നാവോ: മാധ്യമപ്രവർത്തകന്‍റെ മരണവുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടറെയും കോൺസ്റ്റബിളിനെയും അറസ്റ്റ് ചെയ്തു. വനിതാ ഇന്‍സ്‌പെക്ടര്‍ സുനിത ചൗരാസിയ, കോണ്‍സ്റ്റബിള്‍ അമര്‍ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 22 കാരനായ സൂരജ് പാണ്ഡേയുടെ കൊലപാതകത്തിലാണ് അറസ്റ്റ്. ഉന്നാവോ ജില്ലയിലെ റെയില്‍വേ ക്രോസിന് സമീപത്തുനിന്നാണ് സൂരജിന്‍റെ മൃതദേഹം കണ്ടെടുത്തത്. പൊലീസുകാരനാണ് മകന്‍റെ മരണത്തിന് കാരണമെന്ന് സൂരജിന്‍റെ അമ്മ ലക്ഷ്മി ദേവി ആരോപിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സദര്‍ കോട്വെയ്‌ലിലെ റെയില്‍വേ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. സൂരജിന്‍റേത് ആത്മഹത്യയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയത്. രാത്രി ഏറെ വൈകിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വനിതാ ഇന്‍സ്‌പെക്ടര്‍ക്കെതിരേയും കോണ്‍സ്റ്റബിളിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
യുപിയിലെ ഉന്നാവോയിലെ മാധ്യമപ്രവര്‍ത്തകന്‍റെ മരണം; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍ - മാധ്യമപ്രവര്‍ത്തകന്‍റെ മരണം
വനിതാ ഇന്‍സ്‌പെക്ടര്‍ക്കെതിരേയും കോണ്‍സ്റ്റബിളിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു