ഭോപ്പാൽ: ചൈനീസ് സാധനങ്ങൾ ബഹിഷ്‌കരിക്കുകയും സ്വദേശി ഉൽപ്പന്നങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ചൈനയെ സാമ്പത്തികമായി തകർക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കരസേന തീർച്ചയായും ചൈനയ്ക്ക് ഉചിതമായ പ്രതികരണം നൽകുമെന്നും ചൈനയെ ബഹിഷ്കരിക്കുക എന്നത് ഓരോ പൗരന്‍റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രതികരണം.
ചൈനയെ സാമ്പത്തികമായി തകർക്കാൻ ജനങ്ങളോട് ആഹ്വനം ചെയ്ത് ശിവരാജ് സിംഗ് ചൗഹാൻ - ജനങ്ങളോട് ആഹ്വനം
ചൈനീസ് സാധനങ്ങൾ ബഹിഷ്‌കരിക്കുകയും സ്വദേശി ഉൽപ്പന്നങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ശിവരാജ് സിംഗ് ചൗഹാൻ