ന്യൂഡല്‍ഹി : കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം നല്‍കുന്നതിനെ എതിർത്ത് എൻഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ശിവകുമാറിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേക കോടതിയെ അറിയിച്ചു. ശിവകുമാറിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക കോടതി പരിഗണിക്കുന്നതിനിടെയാണ് ഇ.ഡി തടസവാദം ഉന്നയിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്റ്റംബര്‍ മൂന്നിനാണ് ഡി കെ ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ശിവകുമാറിന് ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും ഇ.ഡി വാദിച്ചു. ശിവകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്നും പരിഗണിക്കും. നെഞ്ചുവേദനയ്ക്കൊപ്പം രക്തസമ്മര്‍ദ്ദവുമുള്ളതിനാല്‍ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഡി കെ ശിവകുമാര്‍.