ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് പഞ്ചാബില്‍ മദ്യശാലകൾ തുറക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിച്ച് ശിരോമണി അകാലിദൾ. ശിരോമണി അകാലിദൾ നേതാവും മുന്‍ എംപിയുമായ പ്രേം സിംഗ് കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്‌തു. റവന്യൂ വരുമാനം ഉണ്ടാക്കാന്‍ മറ്റുമാർഗങ്ങൾ ഉണ്ട്. മദ്യശാലകൾ തുറക്കുന്നതിന് പകരം ഗോതമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ പഞ്ചാബ് സർക്കാർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മദ്യശാലകൾ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്രം നിരാകരിച്ചു. എക്‌സൈസ് ഡ്യൂട്ടിയിലൂടെ കേന്ദ്രം 550 കോടിയുടെ വരുമാനം കണ്ടെത്തുന്നുവെന്നാണ് കണക്ക്.
പഞ്ചാബില്‍ മദ്യശാല അനുവദിക്കാത്ത കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് ശിരോമണി അകാലിദൾ
മദ്യശാലകൾ തുറക്കുന്നതിന് പകരം ഗോതമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ പഞ്ചാബ് സർക്കാർ ശ്രമിക്കണമെന്ന് ശിരോമണി അകാലിദൾ നേതാവ് പ്രേം സിംഗ്