ETV Bharat / bharat

ഡല്‍ഹിയുടെ മരുമകള്‍; അടി തെറ്റിയിട്ടും അടവ് തെറ്റാത്ത രാഷ്ട്രീയ നേതാവ് - delhi former Cm sheila dixit

ഗാന്ധികുടുംബവുമായുള്ള അടുപ്പം ഷീല ദീക്ഷിത്തിന് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ നൽകി

Sheila Dixit Bio
author img

By

Published : Jul 20, 2019, 5:36 PM IST

Updated : Jul 20, 2019, 5:42 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവുമധികം കാലം ഭരിച്ച മുഖ്യമന്ത്രി എന്ന വിശേഷണം മാത്രമല്ല, ഡല്‍ഹിയുടെ മരുമകള്‍ എന്ന വിശേഷണം കൂടിയുണ്ട് ഷീല ദീക്ഷിത്തിന്. 15 വര്‍ഷത്തെ ഭരണത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി പദം അപ്രതീക്ഷതമായി ഒഴിയേണ്ടി വന്നിട്ടും ഡല്‍ഹിയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. കോണ്‍ഗ്രസിനെ ഉന്നതിയിലേക്ക് നയിക്കാന്‍ പുതിയ അടവുകള്‍ അവര്‍ പയറ്റിക്കൊണ്ടേയിരുന്നു.

പഞ്ചാബുകാരിയായ ഷീലയെ കോൺഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കർ ദീക്ഷിതിന്‍റെ മകന്‍ വിനോദ് ദീക്ഷിത്താണ് വിവാഹം കഴിച്ചത്. ഇതോടെയാണ് ഇവര്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
ഗാന്ധികുടുംബവുമായുള്ള അടുപ്പം ഷീല ദീക്ഷിത്തിന് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ നൽകി. ഷീല ദീക്ഷിത്തിന്‍റെ കഴിവുകള്‍ കണ്ടറിഞ്ഞ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഐക്യരാഷ്ട്രസഭ സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി ഷീല ദീക്ഷിത്തിനെ നിയമിച്ചു. ഇത് ഷീല ദീക്ഷിത്തിന്‍റെ രാഷ്ട്രീയ പ്രവേശത്തിനുള്ള പ്രധാന സംഭവമായി മാറി.
ഇതിനു ശേഷം രാജീവ് ഗാന്ധി അവരെ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ചുമതലയുള്ള സഹമന്ത്രിയാക്കി. 1998ൽ സോണിയ കോൺഗ്രസിന്‍റെ ചുമതലയേറ്റശേഷം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏൽപിച്ചു. അന്നു പ്രദേശ് കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ അപ്രതീക്ഷിതമായാണു മുഖ്യമന്ത്രി സ്ഥാനാർഥിയായത്. ഡൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല എം.എൽ.എ. ആയി വിജയിച്ചത്. ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി ഷീല. 1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായി. ഈ 15 വര്‍ഷം കൊണ്ട് ഡല്‍ഹിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികള്‍ ഈ കാലയളവില്‍ അവർ നടത്തി.

2013ല്‍ അരവിന്ദ് കെജ്രിവാളിനോടാണ് ഷീല ദീക്ഷിത് പരാജയപ്പെടുന്നത്. ഇതിനു ശേഷം 2014 മാർച്ച് 11നു കേരള ഗവർണറായി ഷീല ദീക്ഷിത്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യു.പി.എ. സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ 26 ആഗസ്റ്റ് 2014ന് അവർ രാജിവച്ചു.

1938 മാർച്ച് 31ന് പഞ്ചാബിലെ കാപുർതലയിലാണ് ഷീല ദീക്ഷിതിന്‍റെ ജനനം. ഡല്‍ഹിയിലെ കോൺവെന്‍റ് ജീസസ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷീല മിറന്ദ ഹൗസ് കോളജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഫിലോസഫിയില്‍ ഡോക്ടറേറ്റും ഷീല ദിക്ഷീത് നേടിയിട്ടുണ്ട്. മകൻ സന്ദീപ് ദീക്ഷിത് കോൺഗ്രസ് നേതാവാണ്. 1970കളില്‍ യങ് വുമൻസ് അസോസിയേഷൻ എന്ന സംഘടനയുടെ നേതാവായിരുന്നു ഷീല. ഗാർമെന്‍റ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷന്‍റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

Intro:Body:

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായി പ്രവര്‍ത്തിക്കുകയായിയിരുന്നു. 

1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. ഡല്‍ഹിയുടെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികള്‍ ഈ കാലയളവില്‍ അവർ നടത്തി.

1938 മാർച്ച് 31ന് പഞ്ചാബിലെ കാപുർതലയിലാണ് ഷീല ദീക്ഷിതിന്‍റെ ജനനം. ഡല്‍ഹിയിലെ കോൺെവന്‍റ് ജീസസ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷീല മിറന്ദ ഹൗസ് കോളെജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഫിലോസഫിയില്‍ ഡോക്ടറേറ്റും ഷീല ദിക്ഷീത് നേടിയിട്ടുണ്ട്. ഐഎഎസ് ഓഫീസറായ വിനോദ് ദീക്ഷിത ആണ് ഷീലയുടെ ഭർത്താവ്.  മകൻ സന്ദീപ് ദീക്ഷിത് കോൺഗ്രസ് നേതാവാണ്. 1970കളില്‍ യങ് വുമൻസ് അസോസിയേഷൻ എന്ന സംഘടനയുടെ നേതാവായിരുന്നു ഷീല. ഗാർമെന്റ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷന്‍റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 

ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള ഷീലാ ദീക്ഷിത്തിന്റെ പ്രവേശനം ആകസ്മികമായിരുന്നു. ഷീല ദീക്ഷിത്തിന്‍റെ കഴിവുകൾ കണ്ടറിഞ്ഞ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അവരെ ഐക്യരാഷ്ട്ര കമ്മീഷന്‍റെ.....  

ഇതായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിലേക്കുള്ള അവരുടെ പ്രവേശനത്തിന് തുടക്കം കുറിച്ചത്.

Conclusion:
Last Updated : Jul 20, 2019, 5:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.