ഭോപാല്‍: ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കറിയ ശത്രുഘ്നന്‍ സിന്‍ഹക്ക് നാക്ക് പിഴ. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ മകന്‍ നകുല്‍ നാഥിനു വേണ്ടി നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു സിന്‍ഹക്ക് അബദ്ധം പിണഞ്ഞത്.
മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും മുഹമ്മദലി ജിന്നയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയുമെല്ലാം പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവരെല്ലാം നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ചവരാണെന്നും അതുകൊണ്ടാണ് താന്‍ ഈ പാര്‍ട്ടിയില്‍ അംഗമായതെന്നുമായിരുന്നു സിന്‍ഹ പറഞ്ഞത്.
എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. താന്‍ ഉദ്ദേശിച്ചത് മൗലാന അബുല്‍ കലാം ആസാദിന്‍റെ പേരായിരുന്നുവെന്നും തെറ്റിപോയതാണെന്നും ക്ഷമാപണം നടത്തി.
ബിഹാറിലെ പാറ്റ്ന - സാഹിബ് മണ്ഡലത്തില്‍ ബിജെപിയിലെ രവി ശങ്കര്‍ പ്രസാദിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയാണ് ശത്രുഘ്നന്‍ സിന്‍ഹ.
‘ജിന്ന പരാമർശം’ നാക്കുപിഴയായിരുന്നെന്ന് ശത്രുഘ്നൻ സിൻഹ - Congress party
"മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും മുഹമ്മദലി ജിന്നയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയുമെല്ലാം പാര്‍ട്ടിയാണ് കോണ്‍ഗ്രസ്" - ഇതായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ വിവാദ പരാമര്‍ശം
ഭോപാല്‍: ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കറിയ ശത്രുഘ്നന്‍ സിന്‍ഹക്ക് നാക്ക് പിഴ. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ മകന്‍ നകുല്‍ നാഥിനു വേണ്ടി നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു സിന്‍ഹക്ക് അബദ്ധം പിണഞ്ഞത്.
മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും മുഹമ്മദലി ജിന്നയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയുമെല്ലാം പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവരെല്ലാം നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ചവരാണെന്നും അതുകൊണ്ടാണ് താന്‍ ഈ പാര്‍ട്ടിയില്‍ അംഗമായതെന്നുമായിരുന്നു സിന്‍ഹ പറഞ്ഞത്.
എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. താന്‍ ഉദ്ദേശിച്ചത് മൗലാന അബുല്‍ കലാം ആസാദിന്‍റെ പേരായിരുന്നുവെന്നും തെറ്റിപോയതാണെന്നും ക്ഷമാപണം നടത്തി.
ബിഹാറിലെ പാറ്റ്ന - സാഹിബ് മണ്ഡലത്തില്‍ ബിജെപിയിലെ രവി ശങ്കര്‍ പ്രസാദിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയാണ് ശത്രുഘ്നന്‍ സിന്‍ഹ.
https://www.hindustantimes.com/lok-sabha-elections/it-was-slip-of-tongue-shatrughan-sinha-clarifies-his-statement-on-jinnah/story-GGFBhHdOs99bLXqx9UBVYI.html
Conclusion: