ന്യൂഡൽഹി: കൊവിഡ് 19ൽ ആവശ്യാനുസരണത്തിൽ മുൻകരുതൽ എടുക്കുന്നുണ്ടെന്ന് ഷഹീൻബാഗ് പ്രതിഷേധക്കാർ പറഞ്ഞു. കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സൗത്ത് ഈസ്റ്റ് ഡൽഹി ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോർട്ട് തേടിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജാഗ്രത നിലനിൽക്കെ ഷഹീൻബാഗ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് തേടിയത്. കൊവിഡ് 19നെക്കുറിച്ച് പ്രതിഷേധക്കാർ ജാഗരൂകരാണെന്നും മാസ്‌കുകളും സാനിറ്റൈസറുകളുമായാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും സർക്കാരിന്‍റെ നിർദേശപ്രകാരമുള്ള ദൂരം പാലിക്കുന്നുണ്ടെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഷഹീൻ കൗസർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ആരംഭിച്ച ഷഹീൻബാഗിലെ പ്രതിഷേധം മാസങ്ങളായി തുടരുകയാണ്.
ഷഹീൻബാഗ് പ്രതിഷേധം; മുൻകരുതൽ എടുക്കുന്നുണ്ടെന്ന് പ്രതിഷേധക്കാർ - covid
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജാഗ്രത നിലനിൽക്കെ ഷഹീൻബാഗ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് തേടിയത്.