ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നിലേക്ക് റാലി നടത്തുന്നതിന് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് അനുമതി നിഷേധിച്ചു. ഡല്‍ഹി പൊലീസാണ് അനുമതി നിഷേധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റാലി നടത്തുന്നതിന് അനുമതി നല്‍കിയില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.
കഴിഞ്ഞ രണ്ട് മാസമായി പൗരത്വ നിയമത്തിനെതിരായി ശക്തമായ പ്രതിഷേധമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നത്. പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയായിരുന്നു ഷഹീന്‍ ബാഗ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷഹീന്‍ബാഗ് പ്രതിഷേധം വലിയ പങ്ക് വഹിച്ചു. മാത്രവുമല്ല ഷഹീന്‍ബാഗ് രാഷ്ട്രീയ ആയുധമായി മാറി. പ്രതിഷേധക്കാരെ തീവ്രവാദികളെന്നും ദേശവിരുദ്ധരെന്നും ബിജെപി നേതാക്കള്‍ വിളിക്കുക കൂടി ചെയ്തതോടെ തെരഞ്ഞെടുപ്പില്‍ വലിയ ചലനങ്ങളാണ് ഷഹീന്‍ബാഗ് സൃഷ്ടിച്ചത്.