നോയിഡ: ഷാബേരി കേസിൽ 74 ഫ്ളാറ്റുകൾ ഉള്‍പ്പെടെ 76 വസ്തുവകകൾ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ബ്രിജേഷ് നാരായൺ സിംഗ് ജപ്തി ചെയ്തു. ഈ സ്വത്തുക്കളുടെ മൂല്യം ഏകദേശം 25 കോടി രൂപയാണ്. മുഴുവന്‍ വസ്തുവകകളില്‍ 45 എണ്ണം മാൻ പ്രോപ്പർട്ടീസ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെതാണ്. അനധികൃത നിർമാണം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് ഡിഎം ബ്രിജേഷ് നാരായൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ഷാബേരി കേസിൽ ഇതുവരെ 86 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ 15 എണ്ണം ഗുണ്ടാ നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എസ്എസ്പി വൈഭവ് കൃഷ്ണ പറഞ്ഞു. ഷാബേരിയിൽ അനധികൃതമായി നിരവധി പുതിയ കെട്ടിടങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഗ്രേറ്റർ നോയിഡ അതോറിറ്റി ഇപ്പോൾ ഷാബേരി പ്രദേശത്തെ എല്ലാ കെട്ടിടങ്ങളുടെ നിര്‍മാണ രേഖകളും പരിശോധിക്കുന്നുണ്ട്.