ഗാന്ധിനഗർ: മകരസംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദിൽ പട്ടം പറത്തി അമിത് ഷാ. ഭാര്യ സോനാൽബെൻ ഷാ, സംസ്ഥാന ബിജെപി പ്രസിഡന്‍റ് ജിതു വഗാനി, ബിജെപിയുടെ യുവ മോർച്ച പ്രസിഡന്‍റ് റുത്വിജ് പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പട്ടം പറത്തൽ.
അമിത് ഷായുടെ ലോക്‌സഭാ മണ്ഡലമായ ഗാന്ധിനഗറിൽ ഉൾപ്പെട്ട ഭാഗമാണ് അഹമ്മദാബാദ്. ചടങ്ങിൽ അമിത് ഷാ പ്രവർത്തകർക്ക് കുങ്കുമ ബലൂണുകൾ കൈമാറി. ശനിയാഴ്ച അഹമ്മബാദിൽ സന്ദർശനം നടത്തിയ ഷാ ബുധനാഴ്ച അഹമ്മദാബാദിൽ ആരംഭിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്‍റെ ശിലാസ്ഥാപനം നടത്തിയ ശേഷമാകും ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. അതേസമയം പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചും ഒരുസംഘം പട്ടം പറത്തൽ നടത്തി.