ന്യൂഡൽഹി: സ്‌പാ സെന്‍റർ സെക്‌സ് റാക്കറ്റായി പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. മധുവിഹാറിലെ സ്‌പാ സെന്‍ററിനെതിരെയാണ് കേസ്. ഡൽഹി കമ്മീഷൻ ഫോർ വുമൺ (ഡിസിഡബ്ല്യു) ആണ് ലൈംഗിക ചൂഷണത്തിന്‍റെ ഈ കഥ പുറത്തുവിട്ടത്. അനാശാസ്യ നിരോധന നിയമത്തിലെ സെക്ഷൻ 3 പ്രകാരം ഡിസിഡബ്ല്യുവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തതായും അന്വേഷണം ആരംഭിച്ചതായും മധുവിഹാർ പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച ഡിസിഡബ്ല്യു മേധാവി സ്വാതി മാലിവാൾ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം പുറത്തായത്. ഏഴ് പെൺകുട്ടികളെ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
സ്‌പാ സെന്‍ററിൽ അനാശാസ്യം; ഏഴ് പെൺകുട്ടികളെ രക്ഷപ്പെടുത്തി
ഡൽഹി കമ്മീഷൻ ഫോർ വുമൺ (ഡിസിഡബ്ല്യു) ആണ് ലൈംഗിക ചൂഷണത്തിന്‍റെ ഈ കഥ പുറത്തുവിട്ടത്

Conclusion: