കോയമ്പത്തൂർ: ഒരു വനിതാ പൊലീസുകാരി ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് കോയമ്പത്തൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. പൊഡന്നൂർ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളവരെയാണ് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഇതേ തുടർന്ന് സ്റ്റേഷന്‍ അടച്ചിട്ടതായി സിറ്റി പൊലീസ് കമ്മീഷണർ സുമിത് സറാന്‍ പറഞ്ഞു. അണുവിമുക്തമാക്കിയ ശേഷമേ സ്റ്റേഷന്‍ തുറന്ന് പ്രവർത്തിക്കൂ. താല്‍ക്കാലികമായി സ്റ്റേഷന്‍റെ പ്രവർത്തനം തൊട്ടടുത്ത ഓഡിറ്റോറിയത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസ് ബാധ സ്ഥിരീകരിച്ച ഏഴ് പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കുടുംബാംഗങ്ങളെ ക്വാറന്‍റൈന്‍ ചെയ്‌തു.
കോയമ്പത്തൂരില്‍ ഏഴ് പൊലീസുകാർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്ത
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷന്‍ അടച്ചിട്ടതായി സിറ്റി പൊലീസ് കമ്മീഷണര്‍ സുമിത് സറാന്‍ പറഞ്ഞു