ETV Bharat / bharat

പുതുച്ചേരിയിൽ ഏഴ് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു - Covid tally in india

ആകെ റിപ്പോർട്ട് ചെയ്ത 25,489 കേസുകളിൽ 5,214 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 19,781 പേർ ഇതുവരെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. 494 പേരാണ് പുതുച്ചേരിയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.

Seven more die of coronavirus in Pondy Pondy coronavirus പുതുച്ചേരി കൊവിഡ് കേസ് ഇന്ത്യയിലെ കൊവിഡ് കേസുകൾ രാജ്യത്തെ കൊവിഡ് കേസുകൾ coronavirus in india Covid tally in india Covid case india
പുതുച്ചേരിയിൽ ഏഴ് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു
author img

By

Published : Sep 25, 2020, 1:07 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ ഏഴ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 608 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കേന്ദ്രഭരണ പ്രദേശത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 25,489 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച 5,515 സാമ്പിളുകളിൽ നിന്നാണ് 608 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ് മോഹൻ കുമാർ അറിയിച്ചു.

ആകെ റിപ്പോർട്ട് ചെയ്ത 25,489 കേസുകളിൽ 5,214 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 19,781 പേർ ഇതുവരെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. 494 പേരാണ് പുതുച്ചേരിയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.

കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് മരണനിരക്ക് 1.94 ശതമാനവും കൊവിഡ് മുക്തി നിരക്ക് 77.61 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 470 രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.