രാജസ്ഥാൻ: രാജസ്ഥാനിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ട് മരണം. ഉദയ്‌പൂർ -പിദ്‌വാര റോഡിൽ മൂന്ന് ട്രക്കുകൾ പരസ്പരം ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് ട്രക്ക് ഡ്രൈവർമാർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടടുത്താണ് അപകടം നടന്നത്. ഇതേ റോഡിൽ ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ നാല് ട്രക്കുകൾ പരസ്പരം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. 25 കിലോമീറ്ററോളം ചരിവുള്ള റോഡാണിത്. രാത്രി ആയതിനാലും ഡ്രൈവർമാർക്ക് ഭൂപ്രകൃതിയെപ്പറ്റി ധാരണ ഇല്ലാത്തതുമാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
രാജസ്ഥാനിൽ വാഹനാപകടങ്ങളിൽ രണ്ട് മരണം - വാഹനാപകടം
മൂന്ന് ട്രക്കുകൾ പരസ്പരം ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് ഡ്രൈവർമാർ കൊല്ലപ്പെട്ടു.