ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച പട്ടേലിനെ വീട്ടിൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. താനുമായി സമ്പർക്കത്തിലായിരുന്നവർ സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
അഭിഷേക് സിംഗ്വി, തരുൺ ഗോഗോയ് എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പ്രൽഹാദ് പട്ടേൽ എന്നിവർക്കും കൊവിഡ് ബാധിച്ചിരുന്നു.