ലഖ്‌നൗ: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പുറത്താക്കിയ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. 2019 ഡിസംബർ 20 മുതലാണ് സെൻഗറിനെ അയോഗ്യനാക്കിയിരിക്കുന്നത്.
മഖി ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് കുൽദീപ് സെൻഗർ. പീഡന പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് 2017 ഏപ്രിലിൽ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതിനിടെ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സെൻഗാറിന്‍റെ സഹോദരൻ അതുൽ സെൻഗാറിന് കസ്റ്റഡിയില്‍ മര്‍ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ പിതാവും മരിച്ചു. പിന്നീട് 2019ല്‍ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം വലിയ അപകടത്തില്‍പ്പെട്ടിരുന്നു. കാർ അപകടത്തിൽ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ഇതിനുപിന്നിലും സെൻഗാറാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചത്.