ETV Bharat / bharat

ഇന്ത്യന്‍ ഫാര്‍മ മേഖലയ്‌ക്ക് സ്വയം പര്യാപ്‌തത നിര്‍ണായകം

മരുന്നുകള്‍ക്കും മരുന്ന് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കും വേണ്ടി നാമിപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുകയാണ്. ആഭ്യന്തര മരുന്ന് നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

self reliance vital for indian pharma  Atma Nirbhar Bharat Abhiyan  self-reliant India  ഇന്ത്യന്‍ ഫാര്‍മ മേഖലയ്‌ക്ക് സ്വയം പര്യാപ്‌തത നിര്‍ണായകം  ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍
ഇന്ത്യന്‍ ഫാര്‍മ മേഖലയ്‌ക്ക് സ്വയം പര്യാപ്‌തത നിര്‍ണായകം
author img

By

Published : Jul 31, 2020, 2:49 PM IST

സ്വയം പര്യാപ്‌ത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന വീക്ഷണത്തോടു കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന് തുടക്കമിട്ടത്. ഇന്ത്യ “ലോകത്തിന്‍റെ ഫാര്‍മസി'' ആയി മാറുവാന്‍ ലക്ഷ്യമിടുമ്പോള്‍ തന്നെ, നമ്മളിപ്പോഴും 84 ശതമാനം സജീവ മരുന്ന് നിര്‍മാണ ചേരുവകകളും (എപിഐ) മറ്റ് വസ്‌തുക്കളും ഇറക്കുമതി ചെയ്യുകയാണ് എന്നതാണ് വസ്‌തുത. ഇതില്‍ 60 ശതമാനത്തിലധികം ചൈനയില്‍ നിന്നാണ് വരുന്നത്. രണ്ട് ദശാബ്‌ദങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യ മരുന്ന് നിര്‍മാണ ചേരുവകള്‍ ഇവിടെ തന്നെ നിര്‍മിച്ചിരുന്നു. ചൈന അത്യുത്സാഹത്തോടെ ഉല്‍പ്പാദനം ആരംഭിച്ചതു മുതല്‍ വില കുറവുള്ള ഇറക്കുമതിയിലേക്ക് തിരിയുകയായിരുന്നു പ്രാദേശിക നിര്‍മ്മാതാക്കള്‍. ആസ്‌പിരിനും ക്രോസിനും പോലെ കടയില്‍ നിന്ന് നേരിട്ട് വാങ്ങാവുന്ന മരുന്നുകളുടെ കാര്യത്തില്‍ പോലും ആഭ്യന്തര മരുന്ന് നിര്‍മാണ കമ്പനികള്‍ ചൈനയെ ആശ്രയിക്കുകയാണ്. ചൈനയില്‍ നിന്നുള്ള മരുന്ന് നിര്‍മാണ മേഖലയിന്മേലുള്ള ഇന്ത്യയുടെ ആശ്രയത്വം 23 ശതമാനം വര്‍ധിച്ചു എന്നാണ് ഒരു പാര്‍ലമെന്‍ററി റിപ്പോര്‍ട്ട് പറയുന്നത്. മരുന്നുകള്‍ക്കും മരുന്ന് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കും വേണ്ടി ചൈനയെ അമിതമായി ആശ്രയിക്കരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിര്‍ത്തിയിലെ കടന്നു കയറ്റങ്ങളെ ഫലപ്രദമായി തിരിച്ചടിച്ചതിനു ശേഷം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നേരെയും കടുത്ത നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. പക്ഷെ ജീവന്‍ രക്ഷാ വസ്‌തുക്കളായ എപിഐകള്‍ കളിപ്പാട്ടങ്ങള്‍ നിരോധിക്കുന്ന പോലെ എളുപ്പത്തില്‍ നിരോധിക്കാവുന്ന ഒന്നല്ല. ഈ വെല്ലുവിളി വിശദമായി പരിശോധിച്ച ഒരു പാര്‍ലിമെന്‍ററി പാനല്‍ സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങളോടു കൂടി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എപിഐ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്‌തതയുടെ പ്രാധാന്യത്തെക്കുറിച്ച് ആ റിപ്പോര്‍ട്ടില്‍ ഊന്നി പറയുന്നുണ്ട്. അതിനു പുറമെ ജനറിക് മരുന്നുകള്‍ സംഭരിച്ചു വെക്കണമെന്ന് ശക്തമായി ഉപദേശിക്കുന്ന പാനല്‍, മരുന്നുകളുടെ യഥാര്‍ഥ കസ്റ്റംസ് തീരുവ വെട്ടി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. ആഭ്യന്തര മരുന്ന് നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ വന്‍ തോതില്‍ മരുന്ന് നിര്‍മിക്കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു.

രണ്ട് വര്‍ഷം മുന്‍പ് ബീജിങ്ങില്‍ മലിനീകരണം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടന്ന നടപടികള്‍ ഇന്ത്യയെ വലിയൊരു പ്രശ്‌നത്തില്‍ കൊണ്ടു ചെന്നെത്തിച്ചിരുന്നു. വൈറ്റമിന്‍ സി ക്യാപ്‌സൂളുകള്‍ക്ക് അതോടു കൂടി വലിയ ദൗര്‍ലഭ്യതയാണ് നേരിട്ടത്. കേന്ദ്ര രാസവസ്‌തു, വളം മന്ത്രാലയം 2015 നെ എപിഐ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുക എന്ന ലക്ഷ്യം കൈവരിക്കുവാനായി ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. 2013 ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ വിഎം കട്ടോച്ചിന്‍റെ കീഴില്‍ ഒരു ഉന്നത തല കമ്മിറ്റിക്ക് രൂപം നല്‍കി. വന്‍ തോതിലുള്ള മരുന്ന് നിര്‍മാണത്തിന്‍റെയും, ഇന്ത്യന്‍ മരുന്ന് നിര്‍മാണ മേഖലയുടെ ചൈനക്ക് മേലുള്ള അമിത ആശ്രയത്വത്തേയും വളരെ സൂക്ഷ്‌മതയോടു കൂടി പഠിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ കെട്ടിപെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ഈ കമ്മിറ്റി അമിതമായി ആശ്രയിക്കുന്നത് കുറച്ചു കൊണ്ടു വരുന്നതിനായി ഇളവുകളുടെ ഒരു പാക്കേജിന് രൂപം നല്‍കുകയുണ്ടായി. ഇതിനു പുറമെ മാലിന്യ രഹിതമായ ക്ലസ്റ്ററുകള്‍ വികസിപ്പിക്കുവാനും പരിപാലിക്കുവാനും സര്‍ക്കാര്‍ സഹകരണം നല്‍കണമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്‌തു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഗവേഷണത്തിനു പോലും ഔദ്യോഗിക അംഗീകാരം ആവശ്യമായ ഏക രാജ്യമാണ് ഇന്ത്യ. ഈ വ്യവസായ മേഖലയിലെ സ്രോതസുകള്‍ പറയുന്നത് മുന്‍ കാലങ്ങളില്‍ രാജ്യത്ത് ആറ് പെന്‍സിലിന്‍-ജി ഉല്‍പ്പാദന പ്ലാന്‍റുകള്‍ ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍ സര്‍ക്കാരിന്‍റെ പിന്തുണ ഇല്ലാതായതോടു കൂടി അവയെല്ലാം തന്നെ ചൈനയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അത്രയൊന്നും മെച്ചമല്ലാത്ത ഭൂതകാലത്തെ മറി കടന്നു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വന്‍ തോതിലുള്ള മരുന്ന് നിര്‍മ്മാണം, വൈദ്യോപകരണ നിര്‍മ്മാണം, കയറ്റുമതി എന്നിവയെ ആഭ്യന്തര തലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 13760 കോടി രൂപയുടെ ഒരു പാക്കേജ് അംഗീകരിക്കുകയുണ്ടായി. ചൈനക്ക് മേല്‍ അമിതമായി ആശ്രയിക്കുന്നതിനെ തന്ത്രപരമായി കുറയ്ക്കുക എന്നതിനോടൊപ്പം തന്നെ സ്വയം പര്യാപ്‌തത കൈവരിക്കുക എന്നതുമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും യുക്തിസഹമായ നീക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.