ETV Bharat / bharat

കൊവിഡ് ചികിത്സ; വേണ്ടത് ഐക്യത്തിലൂടെയുള്ള സ്വാശ്രയം

രോഗവ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വളരെ ഉല്‍കണ്‌ഠ ഉണര്‍ത്തുന്നു

ഐക്യത്തിലൂടെ സ്വാശ്രയം  self reliance through unity  self reliance  രോഗവ്യാപനം  കൊവിഡ്‌ 19
ഐക്യത്തിലൂടെ സ്വാശ്രയം
author img

By

Published : Apr 20, 2020, 1:59 PM IST

കൊവിഡ്‌ 19 ആഗോളതലത്തില്‍ രണ്ട് കോടിയിലധികം ജനങ്ങളെ ബാധിക്കുകയും മുപ്പത്‌ലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്‌തു. രോഗവ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിക്കുന്നത് വളരെ ഉല്‍കണ്‌ഠ ഉണര്‍ത്തുന്നു.

പൊതുജനാരോഗ്യ മേഖലക്ക്‌ വന്‍ തുക വകയിരുത്തുന്ന വികസിത രാജ്യങ്ങള്‍ പോലും കൊവിഡ്‌ 19ന് മുന്നില്‍ പകച്ചുനിന്നു. അതേസമയം ആരോഗ്യ മേഖലക്ക് തീരെ ചെറിയ തുക മാത്രം നീക്കി വയ്ക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ കാര്യം പറയേണ്ടതില്ല. രോഗികളെ എത്രയും പെട്ടെന്ന് കണ്ടെത്തുകയും, വ്യാപകമായി പരിശോധനകള്‍ നടത്തി, വൈറസ് വ്യാപനം തടയണമെന്നുള്ള ലോകാരോഗ്യ സംഘടനയുടെ ഉപദേശം ചെവിക്കൊള്ളാനുള്ള അവസ്ഥയിലല്ല ഇന്ത്യ ഇപ്പോള്‍. പരിശോധന കിറ്റുകള്‍, ആശുപത്രി കിടക്കകള്‍, വൈദ്യ-ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിന് ലഭിക്കാത്ത ഒരു സാഹചര്യത്തില്‍ രോഗം തടയുന്നതിന് അടച്ചിടലും സ്വയം നിരീക്ഷണത്തില്‍ പോവുകയുമല്ലാതെ മറ്റൊരു പോംവഴിയുമില്ല.

ഏപ്രില്‍ ആറ് വരെയുള്ള കണക്ക്‌ പ്രകാരം ചൈനയില്‍ നിന്ന്‌ എത്തിയതടലക്കം നമുക്ക് ലഭ്യമായിട്ടുള്ള വ്യക്തി സംരക്ഷണ ഉപകരണം (പിപിഇ) പതിനായിരത്തില്‍ കുറവാണ്. ചൈനയില്‍ നിന്ന്‌ ഇനിയും 50 ലക്ഷം പിപിഇകളും 15 ലക്ഷം രോഗ പരിശോധന കിറ്റുകളും കിട്ടാനുണ്ട്. ഇസ്രായേലില്‍ ദശലക്ഷം ജനങ്ങളില്‍ നടത്തിയ കൊവിഡ്‌ പരിശോധ നിരക്ക് 18,600 ആണ്. ഇറ്റലിയില്‍ 17,327 എന്ന നിരക്കിലും ഓസ്‌ട്രേലിയയില്‍ 14,300 മാണ്.

ദക്ഷിണ കൊറിയയില്‍ നിരക്ക് 10,046 ആണെങ്കില്‍ ഇന്ത്യയില്‍ വെറും 161 മാത്രമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ആഭ്യന്തര വൈദ്യോപകരണ ഉല്‍പാദന കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് അവരുടെ ഉല്‍പാദനക്ഷമതയുടെ പാതിക്ക്‌ മുകളില്‍ പോലും പുറത്തെടുക്കാന്‍ കഴിയുന്നില്ലയെന്നത് ഉല്‍കണ്‌ഠാജനകമാണ്. ഇറ്റലിയിലെ ഒമ്പത് ശതമാനം ആരോഗ്യ പ്രവര്‍ത്തകരും സ്‌പെയിനിലെ 14 ശതമാനം പ്രവര്‍ത്തകരും വൈറസ് ബാധിക്കപ്പെട്ടവരാണെന്നുള്ള വസ്തുത അവരുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ ഇനിയും കൂടുതല്‍ പിപിഇകള്‍ ലഭ്യമാക്കേണ്ട ആവശ്യകത ഉയര്‍ത്തി കാട്ടുന്നു.

10,000 കൊവിഡ്‌ രോഗികളെന്ന ഘട്ടം കടന്ന 22 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടതോടെ വ്യാപകമായ രോഗ നിര്‍ണയ പരിശോധനകളും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതും കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ പ്രഥമ പരിഗണനാ വിഷയങ്ങളായിരിക്കുന്നു. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍റ് ഇന്‍റെഗ്രേറ്റീവ് ബയോളജി (ഐജിഐബി) ചെലവ് കുറഞ്ഞ ബദല്‍ മാര്‍ഗമെന്ന നിലയില്‍ കടലാസ് അടിസ്ഥാനമാക്കിയുള്ള പരിശോധന കിറ്റുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കെ തന്നെ ആഭ്യന്തരമായി കൊവിഡ്‌ പരിശോധിക്കുന്നതിനുള്ള കിറ്റുകള്‍ ഉല്‍പാദിപ്പിക്കുവാനുള്ള നടപടികളും എടുക്കേണ്ടതുണ്ട്.

ഡോക്ടര്‍മാര്‍ക്ക് സമ്പൂര്‍ണ സുരക്ഷ നല്‍കുന്ന 1.1 ലക്ഷം വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ ഉല്‍പാദിപ്പിക്കുവാനുള്ള പദ്ധതിയുമായി ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് മുന്നോട്ട് വന്നിട്ടുണ്ട്. 70 ലക്ഷം പിപിഇകള്‍ക്കും വേണ്ടി സര്‍ക്കാര്‍ 39 ആഭ്യന്തര കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതുപോലെ ഒരു കോടി എന്‍-95 മാസ്‌കുകള്‍ വിതരണം ചെയ്യാന്‍ മൂന്ന് ആഭ്യന്തര കമ്പനികള്‍ക്കും കരാര്‍ നല്‍കി. അടച്ചിടല്‍ മൂലവും സാമ്പത്തിക പരാധീനതകള്‍ മൂലവും ഒരു ശതമാനം പോലും പിപിഇകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് തീര്‍ച്ചയായും ഉല്‍കണ്‌ഠപ്പെടുത്തുന്നു.

പൂര്‍ണമായും ഇറക്കുമതികളെ ആശ്രയിക്കേണ്ടി വന്നതിലെ നിരാശ തീര്‍ത്തും മനസിലാക്കി കൊണ്ട് ആഴ്‌ചയില്‍ ഒരു ലക്ഷം കൊവിഡ്‌ പരിശോധന കിറ്റുകള്‍ വീതം തയ്യാറാക്കുവാനുള്ള നടപടികള്‍ ന്യൂയോര്‍ക്ക് കൈകൊണ്ടു. അത്തരം സ്വയം പര്യാപ്‌തതയിലേക്ക് എത്തുവാന്‍ ഇന്ന് ഇന്ത്യ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. വെന്‍റിലേറ്ററുകള്‍ നിര്‍മിക്കുവാന്‍ ഓട്ടോമൊബൈല്‍ വമ്പന്‍ കമ്പനികളെ സമീപിച്ചതുപോലെ വൈദ്യോപകരണ മേഖലയില്‍ മുതല്‍ മുടക്കിനുള്ള വഴികള്‍ തുറക്കേണ്ടതുണ്ട്. പൊതു മേഖല, സ്വകാര്യ മേഖല എന്നിവയുടെ ഏകീകൃതവും ഏകോപിതവും സംയുക്തവുമായ കരുത്തു മാത്രമേ കൊവിഡിന്‍റെ താണ്ഡവത്തെ തടുക്കുവാന്‍ നമ്മെ പര്യാപ്‌തമാക്കുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.