ജമ്മു കശ്‌മീര്‍: ജമ്മു കശ്‌മീരിലെ രജൗരി ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടു. ആർമി ഹവിൽദാർ എസ് ഗുരു സിംഗ് ആണ് മരിച്ചത്. നിയന്ത്രണ രേഖയിൽ പുലർച്ചെ 12.30 ന് പാക് സൈനികർ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുരു സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാര്‍ ഈ വർഷം തുടക്കം മുതൽ പാകിസ്ഥാൻ ലംഘിക്കുകയാണ്. ജമ്മു കശ്‌മീരിലെ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെ ഇത്തരം ആക്രമണം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.