ജമ്മു കശ്മീർ: നാല് ലഷ്‌കർ-ഇ-ത്വയ്‌ബ തീവ്രവാദികളെ സുരക്ഷാ സേന പിടികൂടി. സോപൂരിൽ നിന്നാണ് തീവ്രവാദികളെ സുരക്ഷാ സേന പിടികൂടിയത്. പോത്ക മുക്കം, ചാൻപോറ, അതൂറ എന്നിവിടങ്ങളിൽ സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. സോപോർ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പുൽവാമയിലെ ബാൻഡ്‌സൂ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. കശ്മീരിൽ ഒരാഴ്ചയ്ക്കിടെ എട്ട് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.