ETV Bharat / bharat

സ്വാതന്ത്ര്യ ദിനം; ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയെന്ന് ഡൽഹി പൊലീസ് കമ്മിഷണർ - Delhi police commissioner

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്‌തവ പറഞ്ഞു.

ഡൽഹി പൊലീസ്  ന്യൂഡൽഹി  സ്വാതന്ത്യ ദിനം  ഡൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്‌തവ  ഓൺലൈൻ അന്തർസംസ്ഥാന ഏകോപന യോഗം  Delhi police  Delhi police commissioner  independence day
സ്വാതന്ത്യ ദിനം; ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയെന്ന് ഡൽഹി പൊലീസ് കമ്മിഷണർ
author img

By

Published : Aug 7, 2020, 10:34 PM IST

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തെ തുടർന്ന് ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ഡൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്‌തവ. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ പൂർണമായ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. സുരക്ഷാ കാര്യങ്ങൾക്കായി ഡൽഹി പൊലീസ് മറ്റു സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ഓൺലൈൻ അന്തർസംസ്ഥാന ഏകോപന യോഗം ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന, പഞ്ചാബ്, ജമ്മു കശ്‌മീർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്.

സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനങ്ങൾ എങ്ങനെ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, ഭീകരവാദം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. മൂന്ന് മാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള മീറ്റിങ്ങ് ചേരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ക്രമസമാധാനനില നിയന്ത്രണവിധേയമാണെന്നും ശ്രീവാസ്‌തവ പറഞ്ഞു.

കൊവിഡിനെ തുടർന്ന് ഈ വർഷം വ്യത്യസ്‌തമായ സ്വാതന്ത്ര്യ ദിനാഘോഷമാണ് റെഡ് ഫോർട്ടിൽ സംഘടിപ്പിക്കുന്നത്. 20 ശതമാനം വിവിഐപികൾക്ക് മാത്രമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം നേരിട്ട് കേൾക്കാൻ സാധിക്കുക. കഴിഞ്ഞ വർഷം വരെ പതിനായിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.