ലക്‌നൗ: പൗരത്വ നിയമത്തിനെതിരെയുളള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ സാംബാലില്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചു. പ്രതിഷേധത്തില്‍ പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായതായും പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞതായും ജില്ല മജിസ്ട്രേറ്റ് അവിനാഷ് കെ സിങ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കാതിരിക്കാണ് മുന്‍ കരുതല്‍ നടപടിയായി ഇന്‍റര്‍നെറ്റ് സൗകര്യങ്ങൾ വിച്‌ഛേദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതിഷേധക്കാര്‍ പല സ്ഥലത്തും ബസുകൾ കത്തിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡിസംബര്‍ 19ന് സംസ്ഥാനത്ത് ഒരു പരിപാടികൾക്കും അനുമതിയില്ലെന്നും കുട്ടികൾ പ്രതിഷേധ റാലികളില്‍ പങ്കെടുക്കാതിരിക്കാന്‍ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും യുപി ഡിജിപി ഒപി സിങ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.
-
'Sec 144' is in force and no permission for any gathering has been given for 19.12.19. Pls do not participate. Parents r also requested to counsel their children.
— DGP UP (@dgpup) December 18, 2019 " class="align-text-top noRightClick twitterSection" data="
">'Sec 144' is in force and no permission for any gathering has been given for 19.12.19. Pls do not participate. Parents r also requested to counsel their children.
— DGP UP (@dgpup) December 18, 2019'Sec 144' is in force and no permission for any gathering has been given for 19.12.19. Pls do not participate. Parents r also requested to counsel their children.
— DGP UP (@dgpup) December 18, 2019
പൗരത്വ നിയമത്തിനെതിരെ സമാജ്‌വാദി പാര്‍ട്ടി വ്യാഴാഴ്‌ച സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെയുളള പ്രതിഷേധവുമായി സമാജ്‌വാദി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ് വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ പല മുസ്ലിം സംഘടനകളും വ്യാഴാഴ്‌ച ഉത്തര്‍പ്രദേശില്‍ പ്രതിഷേധ റാലികൾ ആഹ്വാനം ചെയ്‌തിരുന്നു. പല പ്രദേശങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി.
ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെയും വിദ്യാര്‍ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അലിഗഡ് , ലക്‌നൗ എന്നിവിടങ്ങളില്‍ ശക്തമായ പ്രതിഷേധ റാലികൾ നടന്നിരുന്നു. സംസ്ഥാനത്തെ നിലവിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഡിസംബര്‍ 19, 20 തിയതികളില്‍ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.